
പാലക്കാട് : കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം എത്തിയ വണ്ടിത്താവളം സ്വദേശി രമേശിനെയാണ് കരയ്ക്കെത്തിച്ചത്. വാച്ചർമാരുടെ കണ്ണുവെട്ടിച്ച് വനത്തിനുള്ളിലേക്ക് പോയപ്പോൾ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും രമേശൻ വെള്ളത്തിൽ ഒലിച്ചു പോയി.കയ്യിൽ കാട്ടുവള്ളി കിട്ടിയതോടെ മണിക്കൂറോളം വള്ളിയിൽ പിടിച്ചുനിന്നു. ഇതിനു ശേഷമാണ് അഗ്നിരക്ഷാസേനാംഗങ്ങൾ കയറിട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പോകരുതെന്ന് പറഞ്ഞിട്ടും വാച്ചർമാരുടെ കണ്ണുവെട്ടിച്ച് പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിതീവ്ര മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്; മഴക്കെടുതി രൂക്ഷം, മരങ്ങൾ വീണ് അപകടം, ഷോക്കേറ്റ് ഇന്ന് 2 മരണം