തീ അണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു; സ്റ്റേഷൻ ഓഫീസർക്ക് സ്ഥലം മാറ്റം

By Web TeamFirst Published Aug 3, 2021, 8:35 PM IST
Highlights

തീ പിടുത്തം ഉണ്ടായാൽ ജീവനക്കാരെ നിർബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാർ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പാലിച്ചില്ലെന്ന് കണ്ടെത്തി. 

പാലക്കാട്: അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതിന് മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം. തീ അണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കാതിരുന്നതിനാണ് നടപടി. തീ പിടുത്തം ഉണ്ടായാൽ ജീവനക്കാരെ നിർബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാർ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പാലിച്ചില്ലെന്ന് കണ്ടെത്തി. 

ഇടുക്കി പീരുമേടിലേക്കാണ് സ്റ്റേഷൻ ഓഫീസറെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മറ്റ്‌ ജീവനക്കാർക്ക് താക്കീത് നൽകിയതായും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തീ അണയ്ക്കുന്നതിനിടെ 5 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!