മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി 

Published : May 25, 2023, 06:29 AM ISTUpdated : May 25, 2023, 09:58 AM IST
മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി 

Synopsis

ചേരി കൂമ്പൻമല കയറിയ മൂന്ന്  യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്.

മലപ്പുറം : കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ചേരി കൂമ്പൻമല കയറിയ മൂന്ന്  യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്. താഴെ എത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാൽ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളിൽ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.  

മലയിൽ കുടുങ്ങിയത് കരുവാരക്കുണ്ട് സ്വദേശികൾ, കണ്ടെത്തി; തിരിച്ചിറക്കാൻ ശ്രമം തുടങ്ങി

 

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും