
കോഴിക്കോട്: മിഠായി തെരുവിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേന ഇന്ന് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകും. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫൊറൻസിക് വിഗദ്ധർ നടത്തിയ പരിശോധനയിലും ഇതേ കാരണങ്ങളാണ് കണ്ടെത്തിയത്.
തീപിടുത്തത്തില്‍ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഇലക്ട്രിക് സംവിധാനങ്ങൾ ഉടന്‍ അഗ്നി രക്ഷാ സേന പരിശോധിക്കും. മിഠായി തെരുവില്‍ തിങ്കളാഴ്ച മുതലാണ് ഫയർ ഓഡിറ്റിംഗ് നടത്തുക.
കോഴിക്കോട് നഗരത്തില്‍ തീപിടുത്തങ്ങൾ ആവര്‍ത്തിക്കുമ്പോഴും പരിഹാര നടപടികള്‍ എങ്ങുമെത്തുന്നില്ല അഗ്നിശമന സേന ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. മിഠായി തെരുവുള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തീപ്പിടുത്തതിന് സാധ്യത നിലനില്‍ക്കുന്നതായാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് നല്ലളത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീയാണിത്. അനധികൃതമായി പ്രവര്‍ത്തിച്ച ഗോഡൗണിലാണ് തീ പടകര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ഗോഡൗണിലെെ മാലിന്യങ്ങള്‍ ഒരു മാസത്തിനകം നീക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടു പിന്നാലെയാണ് മിഠായി തെരുവിലെ തീപ്പിടുത്തം. മിഠായി തെരുവില്‍ പല കടകളിലും തീപിടിക്കാന്‍ സാധ്യതയുളള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായി അഗ്നിശമന സേന തയ്യാറാക്കിയ ഫയര്‍ ഓഡിറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കോര്‍പറേഷന് സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നേരത്തെ മിഠായി തെരുവിലുണ്ടായ വന്‍ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ തെരുവ് നവീകരിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.
തീപ്പിടുത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഉടന്‍ നടത്താനാണ് അഗ്നിശമന സേനയുടെ തീരുമാനം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനപ്പുറം മറ്റു നടപടികളിലേക്ക് കടക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ റിപ്പോര്‍ട്ടിന്‍മേല്‍ കാര്യമായ തുടര്‍നടപിടകള്‍ സ്വീകരിക്കാറുമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam