അമ്പമ്പോ ഇതെന്തൊരു വള്ളിക്കെട്ട്, മുഖ്യമന്ത്രിയടക്കം പോകുന്ന റോഡ് മുടക്കിയ 'ആളെ' കണ്ട് അന്തംവിട്ട് ഫയർഫോഴ്സ്

Published : Nov 18, 2023, 06:20 PM ISTUpdated : Nov 18, 2023, 06:53 PM IST
അമ്പമ്പോ ഇതെന്തൊരു വള്ളിക്കെട്ട്, മുഖ്യമന്ത്രിയടക്കം പോകുന്ന റോഡ് മുടക്കിയ 'ആളെ' കണ്ട് അന്തംവിട്ട് ഫയർഫോഴ്സ്

Synopsis

സ്ഥലത്ത് ചെന്നപ്പോൾ മ്യൂസിയം- നന്ദൻകോട് റോഡിലാകെ മാർഗതടസം ഉണ്ടാക്കി കിടക്കുന്ന 'ആളെ' കണ്ട് ഫയർഫോഴ്സ് തന്നെ അന്തംവിട്ടു. സംഭവം എന്താ...

തിരുവനന്തപുരം: മ്യൂസിയം നന്ദൻകോട് റോഡിൽ രാവിലെ 6.25-നു മരം വീണു ഗതാഗതതടസം എന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് ഉടൻ ഫയർഫോഴ്‌സ് സ്പോട്ടിൽ എത്തുന്നത്. സ്ഥലത്ത് ചെന്നപ്പോൾ മ്യൂസിയം- നന്ദൻകോട് റോഡിലാകെ മാർഗതടസം ഉണ്ടാക്കി കിടക്കുന്ന 'ആളെ' കണ്ട് ഫയർഫോഴ്സ് തന്നെ അന്തംവിട്ടു. സംഭവം എന്താ... വലിയൊരു  വള്ളി പടർപ്പുകളുടെ ഒരു മല റോഡിൽ കിടക്കുന്നു.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന വഴി. പിന്നെ ഒന്നും നോക്കിയില്ല... ഒരു സൈഡിൽ നിന്നും തുടങ്ങി. നീണ്ട രണ്ടേ മുക്കാൽ മണിക്കൂർ കൊണ്ട് ആ വള്ളികളും പടർപ്പുകളും നിറഞ്ഞ ഒരു മല തന്നെ  സേന മുറിച്ചു മാറ്റി. റോഡ് ക്ലിയർ. ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അവർ പറയും വല്ലാത്തൊരു വള്ളിക്കെട്ടു കേസായിപ്പോയെന്ന്.

Read more: മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണു, കൈയ്യൊടിഞ്ഞ് 30 അടി ഉയരത്തിൽ യുവാവ് കുടുങ്ങി; സാഹസിക രക്ഷപ്പെടൽ

മ്യൂസിയും കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങളെ കാണാൻ കഴിയാത്ത വിധം മൂടി പടർന്നു പന്തലിച്ചു നന്ദൻകോട് റോഡിലേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു വള്ളിപ്പടർപ്പുകൾ. അതുവഴി യാത്രചെയ്യുന്നവരെല്ലാം ശ്രദ്ധയിൽ വന്ന ആ വള്ളിക്കെട്ടിന്റ ഭീകരത നേരിട്ട് കാണ്ടാലും ചിത്രങ്ങളിലും അറിയാം. ഗ്രേഡ് ആസ്റ്റോ അജിത്കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ മോഹനകുമാർ, വിനോദ്കുമാർ, രാഹുൽ, അഭിലാഷ്, അഭിലാഷ് സിബി എന്നിവർ ചേർന്നാണ് ഈ   ഉദ്യമം പൂർത്തീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'