കൊയിലാണ്ടിയിലെത്തിയ കണ്ണൂർ - ഷൊർണൂർ ട്രെയിനിൻ്റെ അടിവശത്ത് തീ; റെയിൽവെ ജീവനക്കാർ തീയണച്ചു

Published : Mar 12, 2025, 09:53 PM IST
കൊയിലാണ്ടിയിലെത്തിയ കണ്ണൂർ - ഷൊർണൂർ ട്രെയിനിൻ്റെ അടിവശത്ത് തീ; റെയിൽവെ ജീവനക്കാർ തീയണച്ചു

Synopsis

കണ്ണൂരിൽ നിന്ന് ഷൊർണൂരിലേക്ക് സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനിൻ്റെ അടിവശത്ത് തീ പിടിച്ചത് ആശങ്ക പരത്തി

കോഴിക്കോട്: കണ്ണൂർ - ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആശങ്കയായി തീ. വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനിന്റെ അടിവശത്ത് തീ കണ്ടത്. വൈകീട്ട് 6.50 ഓടെയാണ് സംഭവം. ബ്രേക്ക് ബെൻഡിങ് മൂലം ഉണ്ടായ തീ എന്നാണ് പ്രാഥമിക നിഗമനം. റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ പിന്നീട് സർവീസ് ആരംഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി