പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

Published : Apr 18, 2025, 11:22 PM ISTUpdated : Apr 19, 2025, 08:29 AM IST
പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

Synopsis

കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം.

പാലക്കാട്: പാലക്കാട് കോട്ടായിയിൽ വെടിക്കെട്ടിനിടെ അപകടം. പെരുംകുളങ്ങര ക്ഷേത്രത്തിൽ വിഷു വേലയ്ക്കിടെയാണ് വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായത്. വേല കാണാനെത്തിയ ആറ് പേർക്ക് പരിക്കേറ്റു.  

രാത്രി 9.45 ഓടെയാണ് സംഭവം. വെടിക്കെട്ട് അവസാന ലാപ്പിലേക്ക് കടന്നപ്പോൾ ഓലപ്പടക്കത്തിൽ നിന്നും വെടിമരുന്ന് സൂക്ഷിച്ച കൂത്തുമാടത്തിലേക്ക് തീപടരുകയായിരുന്നു. പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. പടക്കങ്ങൾ സൂക്ഷിച്ച കൂത്തുമാടത്തിൻ്റെ മേൽക്കൂരയിലെ ഓട് തെറിച്ചാണ് പലർക്കും പരിക്കേറ്റത്. 

കൂത്തുമാടത്തിൻ്റെ ഒരു ഭാഗം പൂർണമായും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നെങ്കിലും ഇവർ അടുത്തുള്ള ആശുപത്രികളിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കൂടുതൽ പരിക്കേറ്റ ആറ് പേരെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയ്ക്ക് ശേഷം ഇവരും വീടുകളിലേക്ക് മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി