വഫയിൽ നിന്ന് വിവാഹമോചനം വേണമെന്ന് ഫിറോസ്; നോട്ടീസയച്ചു

Published : Aug 20, 2019, 03:49 PM IST
വഫയിൽ നിന്ന് വിവാഹമോചനം വേണമെന്ന് ഫിറോസ്; നോട്ടീസയച്ചു

Synopsis

വിവാഹമോചന നോട്ടീസിന്റെ പകർപ്പ് വെള്ളൂർകോണം മഹല്ല് കമ്മിറ്റിക്കും നൽകി

തിരുവനന്തപുരം: കെഎം ബഷീർ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, വഫയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് നോട്ടീസ് നൽകി. വഫയ്ക്ക് നൽകിയ വിവാഹമോചന നോട്ടീസിന്റെ പകർപ്പ് വെള്ളൂർകോണം മഹല്ല് കമ്മിറ്റിക്കും നൽകി.

മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രിൽ 30 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവർക്ക് 16 വയസുള്ള മകളുമുണ്ട്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് വിവാദമായ കാറപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ ഈ സമയത്ത് വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കിലാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബഷീർ മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട