കേരളതീരത്ത് ആദ്യമായി നീലത്തിമിംഗലത്തെ കണ്ടെത്തി

By Web TeamFirst Published Aug 20, 2021, 5:31 PM IST
Highlights

വിഴിഞ്ഞം സ്വദേശിയായ കപ്പൽ ജീവനക്കാരാണ് കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈൽ ദൂരെയായി തിമിംഗലത്തെ കണ്ടെത്തിയത്. 


തിരുവനന്തപുരം: കേരള തീരത്തും നീലത്തിമിംഗലത്തെ കണ്ടെത്തി. വിഴിഞ്ഞത്ത് നീല തിമിംഗലത്തിന്‍റെ ശബ്ദം രേഖപ്പെടുത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് നീലത്തിമിംഗലത്തെ കേരള തീർത്ത് ആദ്യമായി നേരിട്ട് കാണുന്നത്. വിഴിഞ്ഞം സ്വദേശിയായ കപ്പൽ ജീവനക്കാരാണ് കൊച്ചി തീരത്തിന് 47 നോട്ടിക്കല്‍ മൈൽ ദൂരെയായി തിമിംഗലത്തെ കണ്ടെത്തിയത്. 

കഴിഞ്ഞ ബുധനാഴ്ച വിഴിഞ്ഞത്ത് നിന്ന് ക്രൂ ചേഞ്ച് നടത്തി മടങ്ങിയ വിഴിഞ്ഞം സ്വദേശിയായ ലോറൻസ് ക്രിസ്റ്റലടിമയാണ് കൊച്ചി തീരത്തെ തിമിംഗല കുടുംബങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത്. അമ്മയും കുഞ്ഞുങ്ങളുമടങ്ങുന്ന രണ്ടിലധികം തിമിംഗലങ്ങൾ ഉണ്ടായിരുന്നെന്ന് ക്രിസ്റ്റലടിമ പറഞ്ഞു. കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണുകൾ ഉപയോഗിച്ച് വിഴിഞ്ഞം തീരത്ത് നിന്ന് നേരത്തെ നീല തിമിംഗലത്തിന്‍റെ രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കൊച്ചി തീരത്ത് നിന്ന് 47 നോട്ടിക്കല്‍ മൈല്‍ ദൂരെ തിമിംഗലത്തെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. 

കരയിലും കടലിലും വച്ച് ഏറ്റവും വലിയ ജീവിതായ  നീലത്തിമിംഗലങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് ഉപജാതികളെങ്കിലും ഉണ്ടെന്ന് കരുതുന്നു. ഇതില്‍ കുള്ളൻ നീലത്തിമിംഗിലമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാധാരണയായി കാണപ്പെടുന്നത്. എന്നാല്‍ ഇവയെ കേരളതീരത്ത് കാണുന്നത് ആദ്യമായിട്ടാണ്. 
 

 

 

click me!