രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച് 14കാരൻ, രോഗം നേരത്തെ തിരിച്ചറിഞ്ഞത് നേട്ടമായി

Published : Jul 23, 2024, 10:41 AM IST
രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച് 14കാരൻ, രോഗം നേരത്തെ തിരിച്ചറിഞ്ഞത് നേട്ടമായി

Synopsis

രോഗ ലക്ഷണം ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു.

കോഴിക്കോട്:കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ആശുപത്രി വിട്ടു. 14കാരൻ രോഗ വിമുക്തി നേടിയത് രോഗം നേരത്തെ തിരിച്ചറിഞ്ഞതിനാലാണെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ റൗഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗ ലക്ഷണം കാണിച്ചു തുടങ്ങിയാല്‍ ഉടന്‍ ചികിത്സ തേടുകയാണ് വേണ്ടത്.കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള കാര്യങ്ങളാകാം രോഗ ബാധ വര്‍ധിക്കാന്‍ കാരണം.

രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം ജീവിതത്തിലേക്ക് ഒരാള്‍ തിരിച്ചുവരുന്നതെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു.ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്നും കുട്ടിക്ക് നല്‍കിയിരുന്നുവെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗം വരാതിരിക്കാൻ ജാഗ്രത വേണം. കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്. സ്വിമ്മിങ്പൂളുകളില്‍ ഉള്‍പ്പെടെ ഇറങ്ങുമ്പോള്‍ ക്ലോരിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണം. രോഗ ലക്ഷണം ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും അബ്ദുള്‍ റൗഫ് പറഞ്ഞു.

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം; പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം

ചികിത്സാ കാലം കഴിഞ്ഞു, പരിക്കെല്ലാം മാറി കടുവ ഉഷാറായി; ഇനി ശിഷ്ടകാലം വണ്ടല്ലൂര്‍ ദേശീയ ഉദ്യോനത്തിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി