2021 ഒക്ടോബറിലാണ് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കടുവക്കുട്ടിയെ തമിഴ്നാട് വനം വകുപ്പിന് കിട്ടുന്നത്

തൃശൂര്‍: ചികിത്സാ കാലം കഴിഞ്ഞതോടെ കടുവയെ വണ്ടല്ലൂർ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റി. തമിഴ് നാട് വാൽപ്പാറയിൽ മൂന്നു കൊല്ലം മുമ്പ് പരിക്കുപറ്റി കിട്ടിയ കടുവക്കുട്ടിയെ ആണ് ദേശീയ ഉദ്യാനത്തിലേക്ക് മാറ്റിയത്.മാണാമ്പള്ളിക്കടുത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് വണ്ടല്ലൂരിലേക്ക് മാറ്റിയത്.

2021 ഒക്ടോബറിലാണ് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കടുവക്കുട്ടിയെ തമിഴ്നാട് വനം വകുപ്പിന് കിട്ടുന്നത്.തുടർന്ന് മണാമ്പള്ളിയിൽ പ്രത്യേക കൂടൊരുക്കി സംരക്ഷിച്ചു വരികയായിരുന്നു. പരിക്കെല്ലാം മാറി കടുവയുടെ ആരോഗ്യനില തൃപ്തികരമായെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ഇതിനാലാണ് ദേശീയ ഉദ്യാനത്തിലേക്ക് മാറ്റിയതെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

അപകട ദിവസം അർജുന്‍റെ ട്രക്ക് കടന്നുപോയ റോഡുകളിലെ ദൃശ്യങ്ങള്‍ പുറത്ത്; വാഹനം കണ്ടെത്താനാകുമെന്ന് മേജര്‍ ജനറൽ

Union Budget 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | #asianetnews