ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

Published : Jun 17, 2022, 11:48 AM ISTUpdated : Jun 17, 2022, 11:52 AM IST
  ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘം; മുഖ്യമന്ത്രി വിശദീകരിക്കണമെന്നും വി മുരളീധരന്‍

Synopsis

മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.  

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന മൊഴികൾ പ്രകാരം ഒന്നാം പിണറായി സർക്കാർ ഒരു അധോലോക മാഫിയ സംഘമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മുഖ്യമന്ത്രി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണം. മറ്റു സംസ്ഥാനങ്ങളിലും കോണ്‍സുലേറ്റുകൾ ഉണ്ട്. അവിടെയൊന്നും മന്ത്രിമാർ ഇങ്ങനെ ഇടപെടുന്നില്ല എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

എന്തിനാണ് ഒരു  ഭരണ തലവനും, മന്ത്രിമാരും ഈ തരത്തിൽ ബന്ധം പുലർത്തിയത്? പുറത്തുവന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും വി മുരളീധരന്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. സ്വപ്നയുടെ മൊഴികളിൽ സംശയം ആണെങ്കിൽ എന്തിനാണ് ഈ കോണ്‍ഗ്രസുകാരെ അടി കൊള്ളിക്കുന്നത് എന്നാണ് വി മുരളീധരന്‍ ചോദിച്ചത്. 

പുനർജനി പദ്ധതിയിൽ നടക്കുന്ന അന്വേഷണമാകും സര്‍ക്കാരിന് പേടി. വിദേശ പൗരനെ ചോദ്യം ചെയ്യാൻ നടപടികളിലേക്ക് പോവുന്നുണ്ട്.  അക്കാര്യത്തിൽ അന്വേഷണം നടക്കും. ആർക്കും സംശയം വേണ്ട. ഇ. ഡി ഉൾപ്പടെ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഒരു അന്വേഷണത്തിലും സംശയമില്ല. ലൈഫ് മിഷൻ സിബിഐ അന്വേഷണം തടസ്സപ്പെടുത്തിയത് സംസ്ഥാന സർക്കാരാണ്. ലോക കേരള സഭയിൽ താന്‍ പങ്കെടുക്കില്ല.

അഗ്നിപഥ് പദ്ധതിയിലെ പ്രതിഷേധം യുവാക്കൾക്ക് ഇടയിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടിയതിനാലാണ്. ജാഗ്രത പാലിക്കണം. റിക്രൂട്ട്മെന്റ് ഇല്ലാതാകും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. അഗ്നിപഥ് വഴി മാത്രമേ റിക്രൂട്ട്മെന്‍റ് നടക്കൂ എന്നു കേന്ദ്രം പറഞ്ഞിട്ടില്ല എന്നും വി മുരളീധരന്‍ പറഞ്ഞു. 

Read Also: ലോകകേരള സഭ: 'പ്രവാസികൾക്ക് താമസവും ഭക്ഷണവും നൽകുന്നതാണോ ധൂർത്ത്'? എം എ യൂസഫലി

ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു; 'മുഖ്യമന്ത്രി വധശ്രമക്കേസി'ല്‍ ജാമ്യഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസ്

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ ആണ് ഹർജി നൽകിയത്. വധശ്രമ കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

യാത്രക്കാർക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നപ്പോൾ ആണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പർശിക്കുകയോ അടുത്ത് പോകുകയോ ചെയ്തില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തങ്ങള്‍ ആയുധം കൈയ്യിൽ വെക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തിൽ വെച്ച്  ഇ പി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനിൽക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു . ഹർജിയിൽ ഇന്ന് വാദം കേൾക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെടും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് വര്‍ഷമായി വയോധികന്റെ താമസം കക്കൂസില്‍, കെട്ടിട നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കി നഗരസഭ
ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു