പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്, എംഎൽഎമാ‍ർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published : May 24, 2021, 07:09 AM IST
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്, എംഎൽഎമാ‍ർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Synopsis

ചരിത്രവിജയവുമായി തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ. 

ചരിത്രവിജയവുമായി തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക.  പിണറായിയെ നേരിടാൻ പ്രതിപക്ഷനിരയിൽ പുതിയ നായകനായി വിഡി സതീശൻ എത്തുന്നതാണ് മറ്റൊരു പ്രത്യേകത. നാളെയാണ് സ്പീക്കർ തെര‍ഞ്ഞെടുപ്പ്. ഇടത് സ്ഥാനാർത്ഥി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തുമോ എന്ന് ഇന്നറിയാം. 28-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്