
തിരുവനന്തപുരം: ഈ ദശകത്തിൽ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയിൽ 3 മണിക്കൂർ നീളുന്ന വലയഗ്രഹണമായാണ് ദൃശ്യമാവുക. കേരളത്തിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും.
തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15 വരെയാണ് ഗ്രഹണം കാണാനാവുക. മഴക്കാലമായതിനാൽ മേഘങ്ങൾ കാഴ്ച മറയ്ക്കാൻ സാധ്യതയുണ്ട്. കോവിഡ് ജാഗ്രതയിലായതിനാൽ പ്ലാനറ്റോറിയങ്ങളിൽ പ്രവേശനമില്ല എന്നത് പൊതുജനങ്ങൾക്കും കുട്ടികൾക്കും നിരാശയാവും.
ഗ്രഹണം നിരീക്ഷിക്കുവാൻ പ്രത്യേക ഫില്‍റ്റര്‍ ഗ്ലാസുകളിലൂടെയല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നും അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന സൂര്യഗ്രഹണം ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വ്യക്തതയോടെ കാണാനാവും. ഒമാൻ സമയം രാവിലെ 8.45 മുതൽ 11.20 വരെയാണ് ഗ്രഹണം ദൃശ്യമാകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam