ആ കാഴ്ച കണ്ട് കോഴിക്കൂട്ടിൽ മുട്ടയെടുക്കാൻ എത്തിയ കുട്ടികൾ ഭയന്നു, അട വിരിയിക്കാൻ വച്ചതടക്കം വിഴുങ്ങി; പിടികൂടിയത് കൂറ്റൻ മൂർഖനെ

Published : Jun 24, 2026, 07:08 PM IST
cobra in hoop

Synopsis

കോഴിമുട്ടകൾ വിഴുങ്ങുകയും അടയിരുന്ന കോഴിയെ കൊല്ലുകയും ചെയ്ത പാമ്പിനെ സർപ്പ വളണ്ടിയർ മുഹമ്മദാലിയാണ് പിടികൂടിയത്.

പാലക്കാട്: കിഴക്കഞ്ചേരി തച്ചക്കോടിൽ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തച്ചക്കോട് സ്വദേശി സജീവിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ കുട്ടികൾ കോഴിക്കൂടിനകത്ത് മുട്ടയെടുക്കാൻ പോയപ്പോഴാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടികൾ പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അംഗം സജിത ശിവദാസിനെ അറിയിക്കുകയായിരുന്നു . ഇവർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് സ്ഥലത്തെത്തി.

സർപ്പ വളണ്ടിയർ മുഹമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്. ഏകദേശം 10 വയസ്സോളം പ്രായം തോന്നിക്കുന്ന ആൺ വർഗ്ഗത്തിലുള്ള മൂർഖൻ പാമ്പാണെന്ന് അധികൃതർ പറഞ്ഞു. കൂടിനകത്ത് അടവിരിയിക്കാനായി വച്ച കോഴി മുട്ടകൾ പാമ്പ് ഭക്ഷിച്ചു. അടയിരിക്കുകയായിരുന്ന കോഴിയെയും കൊത്തിക്കൊന്നു. പിടികൂടിയ പാമ്പനെ പിന്നീട് ഉൾവനത്തിലേക്ക് വിട്ടയക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടരാൻ താൽപര്യമില്ലെന്ന് എഴുതി വാങ്ങി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി
മാസപ്പടി കേസ്; ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്, വീണയുടെ ചോദ്യം ചെയ്യുന്നതില്‍ നിര്‍ണായകമാകും