മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

Published : May 05, 2020, 09:14 PM IST
മത്സ്യബന്ധനത്തിനിടെ കടലിൽ വച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

Synopsis

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും കൊയിലാണ്ടിയിലും കാറ്റിലും മഴയിലും കനത്ത നാശമാണ് ഉണ്ടായത്. കൊയിലാണ്ടിയിലെ മീൻപിടുത്ത തുറമുഖത്ത് കാറ്റിലും മഴയിലും ബോട്ടുകൾ തകർന്ന് വലിയ നാശമുണ്ടായി.

തിരുവനന്തപുരം: കടലൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. പൂന്തുറ സ്വദേശി ലീനാണ് (32) കടലിൽ വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. 

ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയാണ് തിരുവനന്തപുരം ജില്ലയിലും പരിസപ്രദേശങ്ങളിലും ഉണ്ടായത്. തിരുവനന്തപുരത്തെ നഗരരൂരിൽ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും കൊയിലാണ്ടിയിലും കാറ്റിലും മഴയിലും കനത്ത നാശമാണ് ഉണ്ടായത്. കൊയിലാണ്ടിയിലെ മീൻപിടുത്ത തുറമുഖത്ത് കാറ്റിലും മഴയിലും ബോട്ടുകൾ തകർന്ന് വലിയ നാശമുണ്ടായി. ഏതാണ്ട് 15 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോടിൻ്റെ കിഴക്കൻ മേഖലയായ താമരശ്ശേരി, കുന്ദമംഗല, ചാത്തനൂർ, കോടഞ്ചേരി എന്നിവിടങ്ങളിലും കനത്തമഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി


 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി