തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേക്ക് വന്ന ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published May 5, 2020, 8:21 PM IST
Highlights

മെയ് 3 ഞായറാഴ്ച രാവിലെ 6 മണിക്കാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി ഇയാൾ എത്തിയത്.

കോട്ടയം: തമിഴ്നാട്ടിൽ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇയാളുമായി കൂടുതൽ പേർ സമ്പർക്കത്തിൽ വന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 

മെയ് 3 ഞായറാഴ്ച രാവിലെ 6 മണിക്കാണ് തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും കൂത്താട്ടുകുളം മാർക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തിൽ ലോഡുമായി ഇയാൾ എത്തിയത്. തുടർന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മാർച്ച് 4 ന് തിരികെ പോയി. യാത്രാമധ്യേ തമിഴ്നാട്ടിലെ വെണ്ണണ്ടൂർ ചെക്ക് പോസ്റ്റിൽ വെച്ച് ആരോഗ്യപ്രവർത്തകർ ഇയാളുടെ സാമ്പിൾ ശേഖരിച്ചു. കൊവിഡ് പരിശോധനയിൽ

ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ രണ്ട് പേരോടും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡ്രൈവർ നാമക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

click me!