
കൊച്ചി: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകൾ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാൽ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി. ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് പെർമിറ്റും ഉണ്ടായില്ല. ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം.
Also Read: നൂറാടി പാലത്തിൽ നിന്ന് കടലുണ്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam