
ആലപ്പുഴ: മുഹമ്മ പുത്തനമ്പലം ക്ഷേത്രത്തിൽ കാണിക്കവഞ്ചി കവർന്നവരെ പൊലീസ് പിടികൂടി. മൂന്ന് പേരാണ് കസ്റ്റഡിയിലായത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റൊരു പ്രതിയായ പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ പുളിത്തറ നികർത്തിൽ വീട്ടിൽ ലക്ഷ്മണന്റെ മകൻ ജ്യോതി കൃഷ്ണനെ (18) ചേർത്തല 11-ാം മൈലിൽ വെച്ചാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബു, സി ഐ ലൈസാദ് മുഹമ്മദ്, മുഹമ്മ എസ് ഐ സജിമോൻ, മനോജ് കൃഷ്ണൻ, അരുൺ കുമാർ, രതീഷ്, ഗിരീഷ്, ഹോംഗാർഡ് പുഷ്പൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam