തലശ്ശേരിയിൽ നിന്ന് പോയ മത്സ്യബന്ധന തൊഴിലാളിയെ കടലിൽ കാണാതായി

Web Desk   | Asianet News
Published : Sep 03, 2020, 03:37 PM ISTUpdated : Sep 03, 2020, 03:48 PM IST
തലശ്ശേരിയിൽ നിന്ന് പോയ മത്സ്യബന്ധന തൊഴിലാളിയെ കടലിൽ കാണാതായി

Synopsis

കൊല്ലം പയറ്റുവിള സ്വദേശി  വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സെപ്റ്റംബർ ഒന്നിനാണ് കടലിൽ പോയത്.

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായി ബോട്ടിൽ കടലിൽ പോയ മത്സ്യതൊഴിലാളിയെ കാണാതായി.  കൊല്ലം പയറ്റുവിള സ്വദേശി  വി.സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. സെപ്റ്റംബർ ഒന്നിനാണ് കടലിൽ പോയത് . 

സുരേഷിന്റെ കൂടെയുണ്ടായിരുന്ന  റോയ് ബാബു ഡിക്രൂസിന്റെ പരാതിയിൽ തീരദേശ പൊലീസ് കേസെടുത്തു.   കാർത്തിക് ,തിരുവനന്തപുരം സ്വദേശി ബാബു, ഡിക്രൂസ് , എന്നിവർക്കൊപ്പമാണ് സുരേഷ് കുമാർ കടലിൽ പോയത്. രാത്രി പത്ത് മണിയോടെ കടലിൽ വലയിട്ട് എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി. പുലർച്ചെ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നീ സേനകളുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് തിരച്ചിൽ തുടങ്ങി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍