ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

Published : Aug 22, 2022, 02:20 AM ISTUpdated : Aug 22, 2022, 08:27 AM IST
ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടം; കടൽ മാർഗം തുറമുഖം വളയും, അണിനിരക്കാന്‍ 100ലധികം ബോട്ടുകള്‍

Synopsis

പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടൽ വഴി തുറമുഖം വളയുന്നത്. നൂറുകണക്കിന് വള്ളങ്ങൾ പ്രതിഷേധത്തിനെത്തും. ചെറിയതുറ, സെന്‍റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുക.

തിരുവനന്തപുരം: വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കി ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടൽ മാർഗം തുറമുഖം വളയും. കടൽ മാർഗവും കര മാർഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരം ഇന്ന് ഒരാഴ്ച പിന്നിടുകയാണ്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടൽ വഴി തുറമുഖം വളയുന്നത്. നൂറുകണക്കിന് വള്ളങ്ങൾ പ്രതിഷേധത്തിനെത്തും. ചെറിയതുറ, സെന്‍റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗം തുറമുഖം ഉപരോധിക്കുക.

 

കരയിൽ നിന്നും കടലിൽ നിന്നും സമരത്തിന് അഭിവാദ്യം അർപ്പിക്കും. മന്ത്രിതല ചർച്ചയിൽ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നതിനായുള്ള സമ്മർദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.  മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ചർച്ച ചെയ്യാനായി  മന്ത്രിസഭാ ഉപസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. പുനർഗേഹം അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങൾ ആണ് ഫിഷറീസ്‌ മന്ത്രി അബ്‍ദുറഹ്മാന്‍റെ അധ്യക്ഷതയിൽ യോഗം ചർച്ച ചെയ്യുക.

മന്ത്രിമാരായ കെ രാജൻ, എം വി ഗോവിന്ദൻ, ആന്‍റണി രാജു, ചിഞ്ചുറാണി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് മന്ത്രിമാർ. മുട്ടത്തറയിലെ ഭൂമി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. ലത്തീൻ അതിരൂപതയുമായി ഫിഷറീസ്‌ മന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന പുനരധിവാസ നിർദേശങ്ങളും യോഗത്തിൽ ചർച്ചയാകും.

ക്യാമ്പുകളിൽ കഴിയുന്നവരെ വീടുകളിലേക്ക് മറ്റുന്നതിനായുള്ള റിപ്പോർട്ട് 27നുള്ളിൽ സമർപ്പിക്കാനാണ് ജില്ലാ കളക്ടർക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും നല്‍കിയിരിക്കുന്ന നിർദേശം. ഇതിന് ശേഷമായിരിക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പർപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക.

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം; വിഴിഞ്ഞം സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കെസിബിസി

വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ