മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

Published : Apr 29, 2024, 06:49 AM ISTUpdated : Apr 29, 2024, 06:55 AM IST
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി, അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

Synopsis

മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു.

തിരുവനന്തപുരം:  മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു.

വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ അഞ്ച് പേര്‍ നീന്തി  രക്ഷപ്പെട്ടു. കാണാതായ മത്സ്യതൊഴിലാളിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

Also Read:- മലപ്പുറം കരിങ്കല്ലത്താണിയില്‍ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വർഗീസ്, മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അബിൻ വർക്കി
മമ്മൂട്ടിക്കെതിരായ സിപിഎം സൈബര്‍ ആക്രമണം ഹിംസാത്മക ക്രൂരത, സത്യം പറഞ്ഞതിൻ്റെ പേരിലാണ് അണികള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്ന് ചെറിയാൻ ഫിലിപ്പ്