
എറണാകുളം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസിന്‍റെ ജാഗ്രതാ നിർദ്ദേശം. കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
കടലിൽ അസാധാരണമായ രീതിയിൽ അന്തർവാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചാൽ നാവികസേനയെയോ,ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് നിർദ്ദേശം.
25- 30 ദിവസം വരെ കടലിൽ മുങ്ങി കിടക്കാൻ ശേഷിയുള്ള അന്തർവാഹിനികൾ ബാറ്ററി ചാർജ്ജിംഗിനായി മുകൾത്തട്ടിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അറിയിക്കാനാണ് നിർദ്ദേശം. ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam