
തിരുവനന്തപുരം: ട്രോളിങ് നിരോധനത്തിന്റെ (Trawling Ban) ദുരിതകാലം പിന്നിട്ട് സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ ചാകര തേടി ഇന്ന് അർദ്ധ രാത്രി മുതല്‍ ആഴക്കടലിലേക്ക്. ബോട്ടുകളുടെ അവസാനഘട്ട അറ്റകുറ്റപ്പണികളും കടലിൽ ദിവസങ്ങളോളം തങ്ങാനുള്ള മറ്റ് സജ്ജീകരങ്ങളും പുരോഗമിക്കുകയാണ്.
52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായിരുന്നു. 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുത്തിരുന്നു. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിട്ടു.
മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം സാരമായ പ്രതിഫലനമുണ്ടാക്കിയിരുന്നു. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവികൊണ്ടില്ലെന്ന് ആക്ഷേപം ബാക്കിയാക്കിയാണ് ഈ വര്‍ഷത്തെ ട്രോളിങ് കാലവും കടന്നുപോകുന്നത്.
ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമുള്ള സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യങ്ങളും പ്രഖ്യാപനങ്ങളിൽ മാത്രം തട്ടിനിന്നു. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് 52 ദിവസത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ ചാകര തേടി കടലിലേക്ക് ഇറങ്ങുന്നത്. മഴയും കോളും ചതിച്ചില്ലെങ്കിൽ ഈ വര്‍ഷമെങ്കിലും ആശ്വാസമാകാൻ കടലിന് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ഇടുക്കി: സ്വകാര്യ വ്യക്തിക്ക് ഭൂമി വിട്ടു നല്‍കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമതി എടുത്ത തീരുമാനം റദ്ദാക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി അറിയിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് മാര്‍ച്ചില്‍ എടുത്ത തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന തീരുമാനം കൈകൊണ്ടതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി വ്യക്തമാക്കി.
അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൈവശമിരിക്കുന്ന ഭൂമിയിലെ 18.5 സെന്റ് ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമതി എടുത്ത തീരുമാനം റദ്ദാക്കാന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്. 1998ല്‍ അടിമാലി ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒന്നരയേക്കര്‍ സ്ഥലം വിലക്ക് വാങ്ങിയിരുന്നു. ഇതില്‍ 18.5സെന്റ് അധികമായി വന്നെന്നും അത് തിരികെ വേണമെന്നുമാണ് സ്വകാര്യ വ്യക്തിയുടെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam