ആശ്വാസം! ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, രക്ഷകരായി കോസ്റ്റൽ പൊലീസ്

Published : May 31, 2024, 06:42 AM ISTUpdated : May 31, 2024, 06:59 AM IST
ആശ്വാസം! ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, രക്ഷകരായി കോസ്റ്റൽ പൊലീസ്

Synopsis

മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്

കണ്ണൂര്‍: കണ്ണൂരില്‍ ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. മാഹിയിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയാണ് രക്ഷാപ്രവർത്തനം നടന്നത്.

മത്സ്യബന്ധന ബോട്ടില്‍ പോയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മത്സ്യബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി. മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചികിത്സയ്ക്കായി തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും കാറ്റ് വെല്ലുവിളിയായിരുന്നു.

നേരത്തെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റിങിന് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുള്ളതിനാൽ സാധിച്ചിരുന്നില്ല.റെസ്ക്യൂ ബോട്ടുകൾക്കും ഇവരുടെ സമീപം എത്താനായില്ല. തുടര്‍ന്നാണ് മത്സ്യബന്ധൻ ബോട്ട് ഉപയോഗിച്ച് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.

പ്രജ്വലിന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍, നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിയുമായി കേന്ദ്രം

 

PREV
Read more Articles on
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'