
മലപ്പുറം: മലപ്പുറം താനൂരിൽ മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതില്‍ രണ്ട് പേർ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. ബോട്ട് അപകടത്തില്‍പ്പെട്ടതോടെ രണ്ട് പേര്‍ പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഴയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
പൊന്നാനിയിൽ നിന്ന് പോയ മീൻപിടുത്ത ബോട്ടും എറണാകുളത്തിനടുത്ത് എടമുട്ടത്ത് വച്ച് അപകടത്തിൽപ്പെട്ടു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam