മത്സ്യബന്ധന ബോട്ടിന് കടലിൽ വച്ച് തീപിടിച്ചു, ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരെ രക്ഷപെ‌ടുത്തി

Published : Sep 25, 2026, 02:00 AM IST
fishing boat catches fire off vizhinjam coast gas cylinder explodes

Synopsis

പുറം കടലിൽ ഓടിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം. ബോട്ടിൽ ഉണ്ടായിരുന്ന സ്രാങ്ക് ഉൾപ്പെടെ രണ്ടു പേരെയും വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു

തിരുവനന്തപുരം: പുറം കടലിൽ ഓടിക്കൊണ്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം. ബോട്ടിൽ ഉണ്ടായിരുന്ന സ്രാങ്ക് ഉൾപ്പെടെ രണ്ടു പേരെയും വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. പൊട്ടിത്തെറി ഉണ്ടായ ബോട്ടിൽ നിന്ന് ഇരുവരും ഭാഗ്യത്താലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വിഴിഞ്ഞം തീരത്ത് നിന്നു ഏകദേശം 8 കിലോമീറ്റർ ഉള്ളിലായി ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബോട്ട് സ്രാങ്ക് കുളച്ചൽ സ്വദേശി ഇമ്മാനുവേൽ( 34 ), നേപ്പാൾ സ്വദേശി ലാലിത് പ്രസാദ്(37) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. എൻജിൻ മുറിയിൽ നിന്നു പടർന്ന തീയിൽ ബോട്ടിൽ കരുതിയിരുന്ന പാചക വാതക സിലിണ്ടുകൾ പൊട്ടിത്തെറിച്ചു വലിയ സ്ഫോടനം ഉണ്ടായെങ്കിലും ജീവനക്കാർ ബോട്ടിൽ നിന്നും മാറിയത് രക്ഷയായി. എൻജിൻ തകരാറുണ്ടായിരുന്ന ബോട്ട് തമിഴ്‌നാട്ടിലെ പട്ടണം മത്സ്യബന്ധന തുറമുഖത്തു നിന്നു തകരാർ പരിഹരിച്ചു തിരികെ കൊല്ലത്തേക്ക് കൊണ്ടു വരുകയായിരുന്നു.

എൻജിൻ മുറിയിൽ നിന്നാണ് ആദ്യം തീപ്പൊരി കണ്ടതെന്നു രക്ഷപ്പെട്ടവരിൽ നിന്നറിയാനായതായി തീരദേശ പൊലീസ് പറഞ്ഞു. വേഗം തീ പടർന്നു. ഇതോടെ ഇരുവരും ഒപ്പം കെട്ടിയിട്ടിരുന്ന ചെറു വള്ളങ്ങളിൽ കയറി ബോട്ടുമായുള്ള ബന്ധം വേർപെടുത്തി. ഇതിനിടെ ബോട്ടിൽ കരുതിയിരുന്ന പാചകവാതക സിലിണ്ടറുകളിൽ ഒന്നു പൊട്ടിത്തെറിക്കുകായിരുന്നു. തീരദേശ പൊലീസ് സ്‌റ്റേഷൻ എസ്‌ഐ എസ്. ഗിരീഷ്‌കുമാർ, ഗ്രേഡ് എസ്‌സിപിഒ ഡി.എൽ.നോബിൾ, സിപിഒ പി. പ്രിയൻ, കോസ്‌റ്റൽ വാർഡന്മാരായ ആർ.സിലുവയ്യൻ, ടി . തദയൂസ്, സ്രാങ്ക് അഹമ്മദ് കണ്ണ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ചു, 23 കാരനായ ഒഡീഷ സ്വദേശി പിടിയിൽ
റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു