ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ചു, 23 കാരനായ ഒഡീഷ സ്വദേശി പിടിയിൽ

Published : Sep 25, 2026, 01:30 AM IST
cables stolen from light and sound shop in kollam 23 year old arrested

Synopsis

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച് കടത്തിയ ജീവനക്കാരനായ ഇതര സംസ്ഥാന സ്വദേശി പിടിയിൽ

കൊല്ലം: ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച് കടത്തിയ ജീവനക്കാരനായ ഇതര സംസ്ഥാന സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി ശ്രീനിബാസ് റെഡ്ഡി (23) യാണ് കോഴിക്കോട് നിന്നും അഞ്ചൽ പോലീസിന്‍റെ പിടിയിലായത്. ആർച്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുദ്ര ലൈറ്റ് ആന്‍റ് സൗണ്ട്സ് എന്ന സ്ഥാപത്തിൽ നിന്നുമാണ് 96 കോയിൽ ഇലക്ട്രിക് വയറുകൾ പ്രതി മോഷ്ടിച്ചത്. ഒരു ലക്ഷം രൂപക്ക് പുറത്ത് വില വരുന്ന കേബിൾ ആണ് വിവിധ ആക്രി കടകളിൽ വിറ്റ് പ്രതി പണമാക്കിയത്.

ശേഷം ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ പി എസ്‌, അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അഞ്ചൽ എസ്.എച്ച്.ഒ മോനിഷ്, ഗ്രേഡ് എസ്.ഐ ബിനീഷ് പാപ്പച്ചൻ, ഗ്രേഡ് എസ്.സി.പി.ഒ രജ്ബീർ, സി.പി.ഒ അമൽ, കൊല്ലം റൂറൽ നർക്കോട്ടിക് സെൽ എഎസ്ഐ വിനോദ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തിന്‍റെ സ്വര്‍ണാഭരണ തട്ടിപ്പ്; വിശ്വസിപ്പിച്ചതിന് പിന്നാലെ ചതി, വഞ്ചന മനസിലായതോടെ പരാതി നൽകി, പ്രതി അറസ്റ്റില്‍