കൊച്ചി കായലിൽ റോ റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഇടിച്ച ബോട്ട് നിർത്താതെ പോയി

Published : Oct 16, 2022, 09:04 AM IST
കൊച്ചി കായലിൽ റോ റോ വെസലിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചു; ഇടിച്ച ബോട്ട് നിർത്താതെ പോയി

Synopsis

വൈപ്പിൻ ജെട്ടിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധന ബോട്ട്, സേതുസാഗറിനെ ഇടിക്കുകയായിരുന്നു

കൊച്ചി: കൊച്ചി കായലിൽ ബോട്ടുകൾ കൂട്ടിയിടിച്ചു. മത്സ്യബന്ധന ബോട്ട് ഫോർട്ട്കൊച്ചി - വൈപ്പിൻ റോ റോ വെസലിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഈ സമയത്ത് ബോട്ടിൽ യാത്രക്കാർ ഉണ്ടായിരുന്നു. എന്നാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. റോ റോ വെസലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ഫോർട്ട്‌കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് പോവുകയായിരുന്നു റോ റോ വെസലായ സേതുസാഗർ 1. വൈപ്പിൻ ജെട്ടിക്ക് സമീപത്ത് വെച്ച് മത്സ്യബന്ധന ബോട്ട്, സേതുസാഗറിനെ ഇടിക്കുകയായിരുന്നു. സേതുസാഗറിന്റെ റാമ്പിലാണ് ബോട്ട് വന്ന് ഇടിച്ചത്.

ഈ സമയത്ത് ബോട്ട് ജീവനക്കാർ റാമ്പിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ബോട്ടിന്റെ വരവ് കണ്ട് അപായമുണ്ടാകുമെന്ന് തോന്നിയതും ജീവനക്കാർ ഓടിമാറി. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ റാമ്പിന്റെ ചെയിൻ റോപ്പ്, ഹാന്റ്‌ലിങ് പൈപ്പ് എന്നിവ  തകർന്നു. അപകടം വരുത്തിയ ബോട്ട് നിർത്താതെ പുറംകടലിലേക്ക് പോയി. ഇതിനെ കണ്ടെത്താനായിട്ടില്ല.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം