കോഴിക്കോട് ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ രാഷ്ട്രീയമല്ല, ഭൂമിയുടെ ഉടമസ്ഥ തർക്കം

Published : Oct 16, 2022, 08:34 AM ISTUpdated : Oct 16, 2022, 09:07 AM IST
കോഴിക്കോട് ഗാന്ധി പ്രതിമ തകർത്തു; പിന്നിൽ രാഷ്ട്രീയമല്ല, ഭൂമിയുടെ ഉടമസ്ഥ തർക്കം

Synopsis

സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.

കോഴിക്കോട്: കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി. 

ഗാന്ധി പീസ് ഫൌണ്ടേഷന്റെ കൈവശമുള്ള മോരിക്കര ഗാന്ധി സ്ക്വയറിലെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സെന്റ് സ്ഥലത്തുള്ള ഈ പ്രതിമയുമായി ബന്ധപ്പെട്ട ഉടമസ്ഥ തർക്കം നേരത്തെ വില്ലേജ് ഓഫീസറുടെ മധ്യസ്ഥതയിൽ തീർപ്പാക്കിയിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥല ഉടമകളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി ഗാന്ധി പ്രതിമയുടെ തല മുറിച്ചു മാറ്റിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'