കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ്

Published : Jul 29, 2020, 05:22 PM IST
കൊയിലാണ്ടിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കും കൊവിഡ്

Synopsis

അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. 

കോഴിക്കോട്: കൊയിലാണ്ടിയില്‍ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രണ്ട് ഓട്ടോ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. 

ശനിയാഴ്‍ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി
മന്ത്രിമാരുടെ പട്ടിക നാളെ രണ്ട് മണിയോടെ ഗവർണർക്ക് കൈമാറും; ചർച്ചകൾ നാളെയും തുടരും