കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് അഞ്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ അറസ്റ്റിൽ

Published : Jan 30, 2023, 03:52 PM IST
കൊച്ചിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് അഞ്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ അറസ്റ്റിൽ

Synopsis

അക്രമം നടത്തിയ അഞ്ച് ഓൺലൈൻ ജീവനക്കാരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: കാക്കനാട് സെക്യൂരിറ്റി ജീവനക്കാരനെ ഓൺലൈൻ ഭക്ഷണ വിതരണക്കാർ സംഘം ചേർന്ന് ആക്രമിച്ചു. ഇടച്ചിറയിലെ ഫ്ലാറ്റിൽ ഇക്കഴിഞ്ഞ 26നാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മർദ്ദനമേറ്റത്. ഏതാനും ദിവസം മുൻപ് മറ്റൊരു ഫ്ലാറ്റിൽ ഭക്ഷണ വിതരണത്തിനെത്തിയ  ഓൺലൈൻ ജീവനക്കാരനെ ഈ സെക്യൂരിറ്റി തടഞ്ഞിരുന്നു. ഈ പ്രകോപനത്തിലാണ് അജീഷിനെ സംഘമായി എത്തി ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

അക്രമം നടത്തിയ അഞ്ച് ഓൺലൈൻ ജീവനക്കാരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. മഹാദേവൻ, ശ്രീജിത്ത്‌, ഉണ്ണി, നിധിൻ, കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ഹെൽമെറ്റും മുഖംമൂടിയും ധരിച്ചായിരുന്നു ആക്രമണം. സെക്യൂരിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള കോൺഗ്രസ്‌ മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്; സത്യം തെളിഞ്ഞു വരട്ടെയന്ന് ഷാഫി പറമ്പിൽ, 'നിയമപരമായ നടപടിക്ക് പാർട്ടി എതിരല്ല'