
ലാഹോര്‍: പാകിസ്താനിലെ സൂഫി പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും ലാഹോര്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡിഐജി അഷ്ഫാഖ് അഹമ്മദ് ഖാന്‍ അറിയിച്ചു.
ലാഹോറിലെ ഡാറ്റ ദര്‍ബാര്‍ എന്ന സൂഫി പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് വാഹനത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ലാഹോര്‍ എസ്പി സയ്യീദ് ഗസന്‍ഫര്‍ ഷായെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ അറിയിച്ചു. പരിക്കേറ്റവരെ ലാഹോറിലെ മായോ ആശുപത്രിയില്‍ എത്തിച്ചു. പള്ളിയിലേക്ക് പ്രവേശിക്കാനുള്ള രണ്ടാം നമ്പര്‍ ഗേറ്റിന് മുന്നിലാണ് സ്ഫോടനം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam