
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സർജറി വിഭാഗം മേധാവിയായ സമിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പാൾ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിജീവിതയെ മൊഴി മാറ്റാൻ നിർബന്ധിച്ച അഞ്ച് ജീവനക്കാരെക്കുറിച്ച് സൂപ്രണ്ടിനുൾപ്പെടെ വിവരങ്ങൾ നൽകിയത് സീനിയർ നഴ്സിംഗ് ഓഫീസറായിരുന്നു. ഇവരെ സ്ഥലംമാറ്റുമെന്ന് പരസ്യമായി എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്നു അവഹേളിച്ചെന്നുമായിരുന്നു പരാതി. വെളളിയാഴ്ച നൽകിയ പരാതി ഇതുവരെ ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടില്ല. പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ നഴ്സിംഗ് ഓഫീസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും വിവരമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam