സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺ​ഗ്രസ് അല്ല, ബിജെപി ആണെന്ന് എം വി ​ഗോവിന്ദൻ

Published : Mar 27, 2023, 07:14 PM IST
സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺ​ഗ്രസ് അല്ല, ബിജെപി ആണെന്ന് എം വി ​ഗോവിന്ദൻ

Synopsis

ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഎം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺ​ഗ്രസിന് പ്രതിഷേധമില്ല.

തിരുവനന്തപുരം : കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് എം വി ​ഗോവിന്ദൻ. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്ന് എം വി ​ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ് എം പിയെ അയോഗ്യനാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഎം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺ​ഗ്രസിന് പ്രതിഷേധമില്ല.

രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്നം. വയനാട് മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പിന്തുണയ്ക്കുന്നത്. പക്ഷേ കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണ്. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ കോണ്ഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺ​ഗ്രസ് അല്ല, ബിജെപി ആണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി