ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ അഞ്ച് വഞ്ചനാ കേസുകള്‍ കൂടി

Published : Sep 06, 2020, 03:07 PM ISTUpdated : Sep 06, 2020, 05:21 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ അഞ്ച് വഞ്ചനാ കേസുകള്‍ കൂടി

Synopsis

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ വഞ്ചന കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. 

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍. ചന്തേര പൊലീസ് അഞ്ച് വഞ്ചനാ കേസുകള്‍ കൂടി രജസ്റ്റിര്‍ ചെയ്തു. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകള്‍ പന്ത്രണ്ട് ആയി. എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ വഞ്ചന കേസുകളുടെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിനാണുള്ളത്. 

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസുകൾ അന്വേഷിക്കുമെന്ന് കാസർകോട് എസ്‍പി ഡി ശിൽപ്പ പറഞ്ഞു. നിക്ഷേപകരെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ വന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടതെന്നും കാസർകോട് എംപി പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ