പൂന്തുറയിൽ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തിരച്ചിൽ, അഞ്ച് പേരെ രക്ഷിച്ചു

Published : May 26, 2021, 07:15 AM IST
പൂന്തുറയിൽ നിന്ന് കാണാതായ ആറ് മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തിരച്ചിൽ, അഞ്ച് പേരെ രക്ഷിച്ചു

Synopsis

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു

തിരുവനന്തപുരം; പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾക്കായി തെരച്ചിൽ തുടരുന്നു. ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടത്. ഇവരിൽ നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു. ഒരാൾ നീന്തി കരക്കെത്തി.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, കരുതൽ തടങ്കലിലാക്കി പൊലീസ്
കൊല്ലത്തെ ഇടതുകോട്ടകൾ ഇളകുമോ? വൻ മുന്നേറ്റം ലക്ഷ്യമിട്ട് യുഡിഎഫ്, അക്കൗണ്ട് തുറക്കാൻ എൻഡിഎ; ക്ലൈമാക്സ് പ്രവചനാതീതം!