പെരുമ്പാവൂർ വെടിവെപ്പ് കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍

Published : Nov 11, 2020, 07:41 PM IST
പെരുമ്പാവൂർ വെടിവെപ്പ് കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍

Synopsis

നിസാറിന്‍റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്നയാളാണ് ആദിൽ. നിസാറും ആദിലും തമ്മിൽ നേരത്തെയുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

എറണാകുളം: പെരുമ്പാവൂർ വെടിവെപ്പ് കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ച  നിസാർ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സഫീർ, നിതിൻരാജ്, അൽത്താഫ്, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.  ഇവർക്കൊപ്പം ഒരു പ്രതി കൂടി ഉണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. തണ്ടേക്കാട് സ്വദേശി ആദിലിനാണ് രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ പുലര്‍ച്ചെ വെടിയേറ്റത്. 

നിസാറിന്‍റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്നയാളാണ് ആദിൽ. നിസാറും ആദിലും തമ്മിൽ നേരത്തെയുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആഡംബര കാറിൽ എത്തിയ നിസാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മണ്ണു മാന്തി യന്ത്രത്തിൽ ചാരി നിന്നിരുന്ന ആദിലിനെ ഇടിച്ച് വീഴ്ത്താൻ ശ്രമിച്ചു. ഒഴിഞ്ഞു മാറിയ ഇയാളെ ആക്രമിച്ച് വീഴ്ത്തിയ ശേഷമാണ് വെടിവച്ചത്. നെഞ്ചിന് പരുക്കേറ്റ ആദിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയൽ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി