മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് ഗോകുൽദാസിനെതിരെ രൂക്ഷ വിമർശനവുമായി ഫ്ലക്സ്; സിപിഎം പ്രവർത്തകർ മാറ്റി

Published : May 19, 2025, 03:16 PM IST
മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് ഗോകുൽദാസിനെതിരെ രൂക്ഷ വിമർശനവുമായി ഫ്ലക്സ്; സിപിഎം പ്രവർത്തകർ മാറ്റി

Synopsis

മുണ്ടൂരിൽ നിന്നുള്ള സിപിഎം ജില്ലാ കമ്മിറ്റിയംഗം പിഎ ഗോകുൽദാസിനെതിരെ രൂക്ഷ വിമർശനവുമായി ഫ്ല‌ക്സ്

പാലക്കാട്: മുണ്ടൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവ് അഡ്വ.പി.എ ഗോകുൽദാസിനെതിരെ ഫ്ലക്സ്. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ് സ്ഥാപിച്ചത്. രക്തസാക്ഷി കെ സി ബാലകൃഷ്ണൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് പി എ ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ ആരോപിക്കുന്നു. പാർട്ടി അന്വേഷണം നടക്കട്ടെയെന്നും വിജിലൻസ് അന്വേഷണം അനിവാര്യമെന്നും ഫ്ലക്സിൽ ആവശ്യപ്പെടുന്നുണ്ട്.

കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലേക്കുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തുമാറ്റി. സാമ്പത്തിക ക്രമക്കേടിൽ ഗോകുൽദാസിന് എതിരെ സി. പി എം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് പിഎ ഗോകുൽദാസ്. ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പി എ ഗോകുൽദാസ് മത്സരിച്ചിരുന്നു. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. മുണ്ടൂരിൽ മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പരസ്യ പ്രതിഷേധം ഉയ‍ർത്തിയ നേതാവാണ് ഇദ്ദേഹം. പിന്നീട് പാർട്ടി ഗോകുൽദാസ് അടക്കമുള്ളവരെ അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ഗോകുൽദാസിന് ജില്ലാ കമ്മിറ്റിയിൽ നിന്ന് സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ധീരമായ സേവനം, മലയാളി മേജർ തരുൺ വാസുദേവന് ശൗര്യ ചക്ര
ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, ഭാര്യയും ഭർത്താവും തട്ടിയത് 87 ലക്ഷം രൂപ; പ്രതികൾ പിടിയിൽ