ഓടുന്ന ബസ്സിൽ പീഡനം, ബസ് നിർത്തിയപ്പോൾ പ്രതി ഇറങ്ങിപ്പോയി; ചിത്രം പുറത്തുവിട്ട് പൊലീസ്

Published : May 19, 2025, 03:09 PM IST
ഓടുന്ന ബസ്സിൽ പീഡനം, ബസ് നിർത്തിയപ്പോൾ പ്രതി ഇറങ്ങിപ്പോയി; ചിത്രം പുറത്തുവിട്ട് പൊലീസ്

Synopsis

ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

തൃശൂർ: സ്വകാര്യ ബസ്സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചു. ആഴ്ചകൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിലാണ് പീഡനം നടന്നത്.  സംഭവത്തെ തുടര്‍ന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 

ഉച്ചക്ക് ഒരുമണിക്ക്  ചാലിശ്ശേരിയിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. സംഭവം കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ കുന്നംകുളം പൊലീസിൽ പരാതി നൽകി. ബസ്സുകളിലെ ഉൾപ്പെടെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ  ദൃശ്യങ്ങൾ കുന്നംകുളം പൊലീസിന് ലഭിച്ചത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം