'പ്രതാപൻ തുടരും പ്രതാപത്തോടെ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക'; തൃശൂരിൽ പ്രതാപനായി ചുവരെഴുത്ത്

Published : Jan 15, 2024, 12:38 PM ISTUpdated : Jan 15, 2024, 12:42 PM IST
'പ്രതാപൻ തുടരും പ്രതാപത്തോടെ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുക'; തൃശൂരിൽ പ്രതാപനായി ചുവരെഴുത്ത്

Synopsis

മണ്ഡലത്തിൽ ടി എൻ പ്രതാപന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചുവരെഴുത്ത് തുടങ്ങിയിരിക്കുകയാണ് പ്രവർത്തകർ

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിൽ ടി. എൻ പ്രതാപനായി ചുവരെഴുത്ത്. വെങ്കിടങ്ങിലാണ് പ്രതാപനെ വിജയിപ്പിക്കണമെന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'പ്രതാപൻ തുടരും പ്രതാപത്തോടെ', 'തൃശൂർ ലോകസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി. എൻ. പ്രതാപനെ വിജയിപ്പിക്കുക'യെന്നുമാണ് വെങ്കിടങ്ങ് സെന്ററിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത്. മണ്ഡലത്തിൽ ടി എൻ പ്രതാപന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചുവരെഴുത്ത് തുടങ്ങിയിരിക്കുകയാണ് പ്രവർത്തകർ. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയും മണ്ധലത്തിൽ പ്രചരണവുമായി മുന്നോട്ട് പോകുകയാണ്. 

എന്തിനെന്റെ കുഞ്ഞിനെ കൊന്നു ? അവനെ നീ എന്താണ് ചെയ്തത്? ഒന്നിച്ചിരുത്തിയതോടെ വഴക്കടിച്ച് സിഇഒയും ഭർത്താവും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്
കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ