കനത്ത മഴ: കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

Published : Jul 18, 2024, 10:32 AM ISTUpdated : Jul 18, 2024, 10:48 AM IST
കനത്ത മഴ: കൂറ്റൻ ഫ്ലക്സും ടാര്‍പോളിനും ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

Synopsis

ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിക്കും

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.

പിന്നാലെ എറണാകുളം സൗത്ത് - കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടർപ്പോളിനും മറിഞ്ഞു വീണു. ഇതോടെ ഇതുവഴി രണ്ട് ഭാഗത്തേക്കുമുള്ള ട്രെയിൻ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ഇന്ന് നഗരത്തിൽ ശക്തമായ മഴയും കാറ്റും നേരിടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളം, കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം
'മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റ്, തുടർച്ചയായ ന്യായീകരണം'; തിരുത്തണമെന്ന് കെ എൻ ബാലഗോപാൽ