25 ലക്ഷം വില, അത്യാധുനിക സംവിധാനം; ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ്, സ്ട്രോബോസ്കോപ്പ് മെഷീൻ എത്തി

Published : Jul 04, 2024, 05:43 PM IST
25 ലക്ഷം വില, അത്യാധുനിക സംവിധാനം; ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ്, സ്ട്രോബോസ്കോപ്പ് മെഷീൻ എത്തി

Synopsis

മുതിർന്നവരിലും കൊച്ചു കുട്ടികളിലും ഉണ്ടാകുന്ന ഒച്ചയടപ്പും ശബ്‍ദത്തിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണ്ണയം സുഗമമാക്കുന്നതിന് ഈ മെഷീൻ സഹായിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

കൊച്ചി: മെഡിക്കൽ കോളേജിൽ ഇ എൻ ടി പരിശോധനകൾക്കായി 25 ലക്ഷം രൂപയുടെ അത്യാധുനിക എൻഡോസ്കോപ്പ് മെഷീൻ എത്തി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗത്തിലേക്ക് പുതിയതായി 25 ലക്ഷം രൂപ ചെലവിൽ ഫ്ലെക്സിബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ്, സ്ട്രോബോസ്കോപ്പ് മെഷീനാണ് സ്ഥാപിച്ചത്. അമേരിക്കൻ നിർമ്മിത മെഷീൻ ആണിത്. 

മുതിർന്നവരിലും കൊച്ചു കുട്ടികളിലും ഉണ്ടാകുന്ന ഒച്ചയടപ്പും ശബ്‍ദത്തിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങളും പരിശോധിച്ച് രോഗനിർണ്ണയം സുഗമമാക്കുന്നതിന് ഈ മെഷീൻ സഹായിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.

വിവിധ കാരണങ്ങളാൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള രോഗികളെ ഫ്ലെക്സ്ബിൾ റൈനോ ഫാരിങ്കോ ലാരിങ്കോസ്കോപ്പ് മുഖേന ഫ്ളക്സ്ബിൾ എൻഡോസ്കോപിക് ഇവാല്യുയേഷൻ ഓഫ് സൊല്ലോവിങ് (എഫ് ഇ ഇ എസ്) പരിശോധന നടത്തി രോഗാവസ്ഥ കണ്ടെത്തുന്നതിനു കഴിയുന്നു. പ്രധാനമായും ക്യാൻസർ രോഗബാധിതരിലും  പക്ഷാഘാതം സംഭവിച്ചവരിലും ഉണ്ടാകാറുള്ള തൊണ്ടയിലെ തടസങ്ങൾ തിരിച്ചറിഞ്ഞു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നു.

രോഗികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഗുണനിലവാരമുള്ള ചികിത്സാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരത്തിലുള്ള പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിലൂടെ എറണാകുളം മെഡിക്കൽ കോളേജ് ലക്ഷ്യമാകുന്നത്. 2022-2023 പ്ലാൻ ഫണ്ട് പ്രകാരം കെ എം എസ് സി എൽ വഴിയാണ് മെഷീൻ വാങ്ങിയിട്ടുള്ളത്.

ഫിൻലൻഡ് വരെ താത്പര്യം പ്രകടിപ്പിച്ച കേരള മോഡൽ; 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് ശിവൻകുട്ടി

ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ