നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള വിമാനം അസാധാരണമായി താഴ്ന്നു പറന്നു, വീടിന്‍റെ മേൽക്കൂരയിലെ 120ഓളം ഓടുകൾ പറന്നുപോയി

Published : May 22, 2026, 12:12 PM IST
flight landing damages property

Synopsis

പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്ന് വീണതായി വീട്ടുകാർ പറഞ്ഞു.

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്ന് വീണതായി വീട്ടുകാർ പറഞ്ഞു. 

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനായി വിമാനം ഈ മേഖലക്ക് മുകളിലൂടെ താഴ്ന്ന് പറന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുൻപും പ്രദേശത്ത് സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു. പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേൽക്കൂരയ്ക്കും മുൻപ് മൂന്ന് തവണ ഇത്തരത്തിൽ നാശനഷ്ടമുണ്ടായതായി നാട്ടുകാർ പറഞ്ഞു. സിയാലിൽ പരാതി നൽകിയിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

" ചാം ചച്ച ചോം ചച്ച " പാട്ട് പോലെയാണ് എംവി ഗോവിന്ദന്‍റെ വാര്‍ത്താസമ്മേളനം,ആര്‍ക്കുംമനസ്സിലാകില്ല,സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
ഒരു ഡീലിൽ ലഭിക്കുക 50000 - ഒരുലക്ഷം വരെ, മുഖ്യസൂത്രധാരൻ ബിലാൽ; മോഡലിം​ഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്