Latest Videos

യുഎഇയിലെ മഴ; കരിപ്പൂരില്‍ നിന്നുള്ള ഇന്നത്തെ രണ്ട് വിമാന സര്‍വീസ് റദ്ദാക്കി

By Web TeamFirst Published Apr 17, 2024, 5:54 PM IST
Highlights

നേരത്തെ തിരുവനന്തപുരത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നുമുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. യുഎഇയില്‍ മഴയും പ്രതികൂലമായ കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി

കോഴിക്കോട്: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കി. രാത്രി 7.25ന് പോകേണ്ട കോഴിക്കോട്-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനവും, രാത്രി 8ന് പോകേണ്ട കോഴിക്കോട്- ദുബായ് വിമാനവും ആണ് റദ്ദ് ചെയ്തത്.

നേരത്തെ തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്ക് പോകുന്ന നാല് വിമാനങ്ങളുടെ സര്‍വീസും റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള എിറേറ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ഡയിലേക്കുള്ള ഇൻഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇതിന് മുമ്പായി റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും, ഷാര്‍ജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്ര റദ്ദാക്കിയിരുന്നത്. 

വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധിയാണ് ഈ ദിവസങ്ങളില്‍ യുഎഇയിലേക്ക് മടങ്ങാനിരുന്ന പ്രവാസികള്‍ അടക്കമുള്ളവര്‍ നേരിടുന്നത്. യുഎഇയില്‍ മഴയും പ്രതികൂലമായ കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ തിരിച്ചടി. 

Also Read:- ഫ്രിഡ്ജിനകത്ത് നിന്ന് തീ പടര്‍ന്നു; കോഴിക്കോട് മാവൂര്‍ റോഡില്‍ കടയില്‍ തീപ്പിടുത്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!