പ്രളയ ഫണ്ട്‌ തട്ടിപ്പ്: 27 ലക്ഷം രൂപ തട്ടിയെടുത്തു, കൂടുതൽ തുക തട്ടിയെടുത്തത് വിഷ്ണു പ്രസാദെന്നും കുറ്റപത്രം

By Web TeamFirst Published Feb 8, 2021, 12:34 PM IST
Highlights

തട്ടിയെടുത്ത തുകയിൽ ഇതുവരെ കണ്ടെത്തിയത് 10.58 ലക്ഷം രൂപയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസിൽ 172 സാക്ഷികളാണ് ഉള്ളത്

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതികൾ സർക്കാരിനെ വഞ്ചിച്ച് ലാഭം നേടിയെന്ന് കുറ്റപത്രം. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഡലോചനയിൽ പങ്കാളികളായി. പ്രളയ ഫണ്ട്‌ തട്ടാൻ പ്രതികൾ കമ്പ്യൂട്ടർ രേഖകളിൽ തിരുത്തൽ വരുത്തി. അർഹരായവരെ ഒഴിവാക്കി സിപിഎം നേതാക്കളുടെ അക്കൗണ്ട് അടക്കം ചേർത്ത് 27ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ തുക തട്ടിയെടുത്തത് കളക്ടറേറ്റിലെ ക്ലാർക്ക് വിഷ്ണു പ്രസാദാണെന്നും അദ്ദേഹം പറഞ്ഞു.

തട്ടിയെടുത്ത തുകയിൽ ഇതുവരെ കണ്ടെത്തിയത് 10.58 ലക്ഷം രൂപയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസിൽ 172 സാക്ഷികളാണ് ഉള്ളത്. മുൻ കളക്ടർ മുഹമ്മദ്‌ വൈ സഫീറുള്ള, നിലവിലുള്ള കളക്ടർ എസ് സുഹാസ് എന്നിവർ അടക്കം സാക്ഷികളാണ്. അയ്യനാട് സഹകരണ ബാങ്ക് അധികൃതർക്ക് തട്ടിപ്പിൽ പങ്കില്ലെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

click me!