
തിരുവനന്തപുരം: സംസ്ഥാനത്താകെ പ്രളസമാനമായ സ്ഥിതി നിലനിൽക്കേ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അവലോകന യോഗം, ഏതെല്ലാം മേഖലകളിൽ ഇനി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നത് അടക്കമുള്ള കാര്യങ്ങാളാണ് പിണറായി വിജയനെത്തി വിലയിരുത്തിയത്. സൈന്യത്തിന്‍റെ സേവനം ഉറപ്പാക്കേണ്ട മേഖലകൾ ഏതൊക്കെ എന്നും വിലയിരുത്തി.
"
പുത്തുമലയിലും നിലമ്പൂരിന് സമീപം കവളപ്പാറയിലുമെല്ലാം മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ദുരന്തമാണ് സംഭവിച്ചത്. യാത്രാ ബുദ്ധിമുട്ടുകളും ആശയവിനിമയ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നാണ് പ്രധാനമായും ആലോചിച്ചത്.
തുടര്‍ന്ന് വായിക്കാം:മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും വിന്യസിച്ചെന്ന് ഡിജിപി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam