വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി കനക്കുന്നു; അരുണാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം

Published : Jun 29, 2026, 10:13 PM IST
Flood

Synopsis

അരുണാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തകർ സഞ്ചരിച്ച ബോട്ട് കാണാതായി. മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധി റോഡുകളും വീടുകളും കൃഷി സ്ഥലങ്ങളും ഒലിച്ചു പോയി. അസമിൽ ആറ് ജില്ലകളിലായി 22,000ത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി കനക്കുന്നു. അരുണാചൽ പ്രദേശിൽ ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രക്ഷാപ്രവർത്തകർ സഞ്ചരിച്ച ബോട്ട് കാണാതായി. ഇവരടക്കം ഒൻപത് പേരെയാണ് സംസ്ഥാനത്ത് മഴക്കെടുതിയിൽ കാണാതായത്. മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധി റോഡുകളും വീടുകളും കൃഷി സ്ഥലങ്ങളും ഒലിച്ചു പോയി. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അസമിൽ ആറ് ജില്ലകളിലായി 22,000ത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് സിമെൻ നദിയിലെ റെയിൽവേ പാലത്തിന്റെ ഒരു തൂൺ ഭാഗികമായി തകർന്നത് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ ബ്ലേഡ് ഉപയോ​ഗിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
ഒന്നും മിണ്ടാതെ കറന്‍റ് കട്ട് വേണ്ട, കെഎസ്ഇബിക്ക് വിമർശനം; ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ