ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Published : Aug 25, 2023, 11:35 PM ISTUpdated : Aug 26, 2023, 12:43 AM IST
ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Synopsis

ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ഓരോ ജില്ലകളിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം മന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം വേഗത്തിലാക്കാൻ നിർദേശം നൽകി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഓരോ ജില്ലയിലെയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം മന്ത്രി നിർദേശം നൽകി.

അതിനിടെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകി. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മദീനയിൽ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്നും കത്തില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.

ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു