ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അവരെ റെഡ് ക്രസൻറ് ആംബുലൻസുകളില്‍ മഹ്ദുറ്റഹബ് ആശുപത്രിയിലേക്ക് എത്തിച്ചു.
റിയാദ്: മദീനയെയും മഹ്ദുദ്ദഹബ് പട്ടണത്തെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അവരെ റെഡ് ക്രസൻറ് ആംബുലൻസുകളില്‍ മഹ്ദുറ്റഹബ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റ ബാലനെ എയര്‍ ആംബുലൻസില്‍ മദീന കിങ് സൽമാൻ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ മീഖാത്ത് ആശുപത്രി മോർച്ചറിയിൽ എത്തിച്ചതായും മദീന റെഡ് ക്രസൻറ് ശാഖ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാലിഹ് അൽഔതഫി അറിയിച്ചു.
Read Also - വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം
ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് പ്രവാസി മലയാളി മരിച്ചു
റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്.
പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
